Friday, December 19, 2008

N.S.S സ്പെഷ്യല്‍ ക്യാമ്പ്

N.S.S സ്പെഷ്യല്‍ ക്യാമ്പ്
കാലടി ശ്രീ ശങ്കര കോളേജിലെ N.S.S യൂണിറ്റിന്റെ ഈ വര്‍ഷത്തെ സ്പെഷ്യല്‍ ക്യാമ്പ് ഡിസംബര്‍ 19 വെള്ളിയാഴ്ച 5 മണിക്ക് കിടങ്ങൂര്‍ ശ്രീഭദ്ര L.P. സ്കൂളില്‍ വച്ച് ശ്രീ ശങ്കര കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം.കെ രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.എന്‍ വിഷ്ണു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്കൂള്‍ മാനേജര്‍ പ്രോ. എ.ജെ വിഷ്ണു, പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി. പുഷ്പ രാഗേഷ് , ശ്രീമതി ഏല്യാമ്മ ഏലിയാസ്, ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് ശ്രീ. പി.എന്‍ ചെല്ലപ്പന്‍ , ശ്രീഭദ്ര എല്‍. പി. സ്കൂള്‍ പ്രധാന അധ്യാപിക ശ്രീമതി പ്രഭിത എ.കെ. , ശ്രീ ശങ്കര കോളേജ് പി.ടി.എ പ്രസിഡന്റ് ശ്രീ ഇ.കെ മുരളി , സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ സി. ബാബുരാജ് , കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രീ ബിപിന്‍ വര്‍ഗ്ഗീസ് , N.S.S. പ്രോഗ്രാം ഓഫീസര്‍മാരായ ശ്രീ കെ.പി. സുനി, ശ്രീമതി പ്രീമി. പി. തച്ചില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാമ്പിനോടനുബന്ധിച്ച് സ്കൂള്‍ ഗ്രൌണ്ട് വൃത്തിയാക്കല്‍ , കനാല്‍ വൃത്തിയാക്കല്‍ , റോഡ് നന്നാക്കല്‍ , തുടങ്ങിയ ശ്രമദാന പരിപാടികള്‍ക്കു പുറമേ ചര്‍ച്ചാ ക്ലാസുകള്‍ , സെമിനാറുകള്‍, കലാ സാംസ്കാരിക പരിപാടികള്‍ , സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി തേനീച്ച വളര്‍ത്തല്‍ പദ്ധതി എന്നിവ സംഘടിപ്പിക്കുന്നു.

No comments: